ട്രെയിനിൽ കവർച്ച : പി.കെ ശ്രീമതി ടീച്ചറുടെ മൊബൈൽ ഫോണും പണവും നഷ്ടമായി

 



കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് ട്രെയിനിൽ നിന്നും മോഷണം നടന്നത്. കൊൽക്കത്തയിൽ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു പി.കെ ശ്രീമതി ടീച്ചർ' ഇതിനിടെയാണ് ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയത്. ഏകദേശം നാൽപതിനായിരം രൂപ നഷ്ടമായിട്ടുണ്ട്. ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.