എസ്‌ഐആര്‍ ഹിയറിങ് നോട്ടീസ് ഒരാഴ്ച മുന്‍പ് നല്‍കും

 




വിവരം നല്‍കാൻ കഴിയാത്തതിനാൽ എസ്‌ഐആര്‍ കരട് പട്ടികയില്‍ പേര് ഇല്ലാത്ത 19.32 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായ ഹിയറിങ്ങിനുള്ള നോട്ടീസ് ഒരാഴ്ച മുന്‍പ് നല്‍കും.


ഹിയറിങ് വേളയില്‍ ഹാജരാക്കേണ്ട രേഖകള്‍ തയ്യാറാക്കി വയ്ക്കാൻ ആവശ്യത്തിന് സമയം നല്‍കുന്നതിന് വേണ്ടിയാണ് ഒരാഴ്ച മുന്‍പ് നോട്ടീസ് നല്‍കുന്നത്.


ഹിയറിങ്ങിന്റെ തീയതി ഇആര്‍ഒമാര്‍ നിശ്ചയിക്കും. തീയതി അറിയിച്ച്, ഒരാഴ്ച മുന്‍പ് ബിഎല്‍ഒമാര്‍ നോട്ടിസ് കൈമാറും. കിടപ്പു രോഗികള്‍, 85 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരെ നേരില്‍ കണ്ട് ഹിയറിങ് നടത്തുന്ന കാര്യം ഇആര്‍ഒമാര്‍ക്ക് തീരുമാനിക്കാം.


ഹിയറിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം ഉണ്ടായിരിക്കില്ല. പരിശോധനയ്ക്കും ഹിയറിങ്ങിനുമായി രണ്ട് മാസം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒരു മാസത്തിനകം പൂര്‍ത്തിയാക്കാൻ ആകുമെന്നാണ് പ്രതീക്ഷ.


നിയോജക മണ്ഡല അടിസ്ഥാനത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ബി എല്‍ എമാരെ നിയോഗിക്കാം. പുതുതായി 5003 ബൂത്തുകള്‍ രൂപീകരിച്ചപ്പോള്‍ ഒരേ കുടുംബത്തിൽ ഉള്ളവരുടെ വോട്ടുകള്‍ പലയിടത്തായി ചിതറി പോയെന്ന പരാതി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.


അന്തിമ വോട്ടര്‍ പട്ടികയില്‍ ഇവരെ ഒറ്റ ബൂത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടികൾ സ്വീകരിക്കും. പുതിയ ബൂത്തുകളുടെ വിവരം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.