നൗഷത്ത് ടീച്ചർ കൂടത്തിൽ പാനൂർ നഗരസഭാ ചെയർപേഴ്സൺ

 


പാനൂർ: പാനൂർ നഗരസഭാ ചെയർപേഴ്സണറായി മുസ് ലിം ലീഗിലെ നൗഷത്ത് ടീച്ചർ കൂടത്തിലിനെ തെരഞ്ഞെടുത്തു. നൗഷത്ത് ടീച്ചർക്ക് 23 വോട്ടും എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച സി പി എമ്മിലെ പി.പി ശബ്നത്തിന് 13 വോട്ടും ലഭിച്ചു. ബിജെ പി യുടെ സാവിത്രിക്ക് മൂന്ന് വോട്ടും ലഭിച്ചു.


എൽ ഡി എഫിലെ കോടൂർ ബാലൻ അസുഖം കാരണം തിരഞ്ഞെടുപ്പിന് ഹാജരായില്ല. ലീഗ് വിമതനായി മത്സരിച്ച നാലാം വാർഡിലെ വി റഫീഖ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു.


നഗരസഭയിലെ പതിനെട്ടാം വാർഡ് പെരിങ്ങത്തൂർ ടൗണിൽ നിന്നും നഗരസഭയിലെ ഏറ്റവും കൂടുതൽ വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് നൗഷത്ത് ടീച്ചർ കൂടത്തിൽ വിജയിച്ചത്.

 2010 മുതൽ 14 വരെ പെരിങ്ങളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.


കെമിസ്ട്രിയിൽ എം എഫിൽ നേടിയ നൗഷത്ത് കൂടത്തിൽ പെരിങ്ങത്തൂർ എൻഎ എം ഹയർ സെക്കണ്ടറി സ്കൂൾ കെമിസ്ട്രി അധ്യാപികയാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??