മയ്യിൽ :വ്യാപാരി വ്യവസായി സമിതി ജേതാക്കൾ

 


മയ്യിൽ പവർ ക്രിക്കറ്റ്‌ സംഘടിപ്പിക്കുന്ന 30 ഓവർ വൈറ്റ് ബോൾ ഏകദിന ടൂർണമെന്റിൽ വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് 5 വിക്കറ്റിന് മയ്യിൽ എയ്സ് ബിൽഡേഴ്സിനെ പരാജയപ്പെടുത്തി. വ്യാപാരി വ്യവസായി സമിതിയുടെ ഷൈജു പി കമ്പിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ റിട്ട. എം വി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. രാജു പപ്പാസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ എയർപോർട്ട് സിവിൽ പോലീസ് ഓഫീസർ മഷൂദ് വി മുഖ്യ അതിഥിയായി. ശരത് പി വി, രാധാകൃഷ്ണൻ എ കെ എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ ബാബു പണ്ണേരി സ്വാഗതവും ഷൈജു ടി പി നന്ദിയും പറഞ്ഞു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.