കണ്ണൂർ പാപ്പിനിശേരി സ്വദേശിനിയായ വിദ്യാർത്ഥിനി ഷാർജയിൽ വെച്ച് മരണപ്പെട്ടു.



ഷാർജയിൽ വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ : കണ്ണൂർ പാപ്പിനിശേരി അറത്തിൽ  സ്വദേശിനി ആയിഷ മറിയം (17) ഷാർജയിൽ ഇന്നലെ മരണപ്പെട്ടു. ഹൃദയഘാതം ആയിരുന്നു മരണകാരണം. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നു. ഷാർജ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക് കൊണ്ട് പോകും എന്ന് ബന്ധുക്കൾ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആയ ആയിഷ പ്ലസ് വണിന് പഠിക്കുകയായിരുന്നു.പിതാവ് മുഹമ്മദ്‌ സൈഫ്, മാതാവ് റുബീന സൈഫ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.