കൊളച്ചേരി : മാലിന്യ പ്രശ്നം കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ പരാതി നൽകി.

 



കൊളച്ചേരി പഞ്ചായത്തിൽ വളവിൽ ചേലേരി യിലുള്ള കോഴി ഫാമിൽ നിന്നുള്ള മാലിന്യം കാരണം ഈ പ്രദേശം മൊത്തം വീടുകളിലും മറ്റും ഈച്ച, കൊതുക് എന്നിവയുടെ ശല്യം കാരണം ജനം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല. പകർച്ചവ്യാധി ഭീതിയിലാണ് പ്രദേശം, അതു സംബന്ധിച് ഇന്ന് പഞ്ചായത്ത്‌ ഭരണാസമിതിക്ക് പ്രസിധന്റിനു പരാതി നൽകി, വൈസ് പ്രസിഡന്റ്‌ കെ. വത്സൻ, മെമ്പര്മാരായ എം പി നിഷകുമാരി, ദീപ പി കെ, സജീവ്. കെ പി, ഹെൽത് ഇൻസ്പെക്ടർ നിവേദിദ, എന്നിവർ ഉണ്ടായിരുന്നു, വളവിൽ ചേലേരി നിവാസികളായ, ചന്ദ്രഭാനു. കെ. പി., രാജേഷ്.പി. പി, പ്രഭാകരൻ. ടി., അഖിൽ. എം. കെ. രജീഷ്.വി. പി, അഖിലേഷ് കെ എന്നിവർ പങ്കെടുത്തു. ലൈസൻസ് ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചത് എന്നാണ് അറിയാൻ സാധിച്ചത്. ഇത്പോലെ ലൈസൻസ് ഇല്ലാതെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ഇതുവഴി മനസ്സിലാകുന്നത്. ഇന്നലെ അധികൃതർ സ്ഥലം സന്ദർശിച്ച് മാലിന്യം മാറ്റാൻ ആവശ്യപ്പെട്ടുരുന്നെങ്കിലും ഉടമയുടെ ഭാഗത്തു നിന്ന് ഇരു നീക്കവും ഉണ്ടായിരുന്നില്ല. വൈകുന്നേരത്തോടെ ജനകീയ ഇടപെടൽ മൂലമാണ് നിലവിലുള്ള മാലിന്യം കുഴിച്ചൂമൂടാൻ സാധിച്ചത്. അധികൃതരുടെ അനാസ്ഥ മൂലം ഒരു പ്രദേശം പകർച്ചവ്യാധി പറ്റരുന്നതിൽനിന്ന് മുക്തമാക്കാൻ വേണ്ട നടപടികൾ സ്വീകരുകേണ്ടതാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.