കറുത്തമുത്തിനെ അറിയാൻ "ലിറ്റിൽ മാസ്റ്റേഴ്സ് "പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലേക്ക്.
കേരള സർക്കാറിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗ പാപ്പിനിശ്ശേരി സബ് ജില്ലയിലെയും തളിപ്പറമ്പ് നോർത്ത് സബ് ജില്ലയിലെയും തെരഞ്ഞെടുത്ത ലിറ്റിൽ മാസ്റ്റർ അംഗങ്ങളെ ഉൾപ്പെടുത്തി പന്നിയൂർ കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.
പന്നിയൂർ ഗവേഷണ കേന്ദ്രത്തിൽ തന്നെ വികസിപ്പിച്ചെടുത്ത പന്നിയൂർ ഒന്ന് മുതൽ പന്നിയൂർ പത്ത് വരെയുള്ള വിവിധതരം കുരുമുളക് ഇനങ്ങളെക്കുറിച്ചും കുരുമുളക് കൃഷിയുടെ വിവിധ ഘട്ടങ്ങൾ കൃഷി ഉദ്യോഗസ്ഥർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഏത് സമയങ്ങളിലാണ് കുരുമുളക് നടേണ്ടത് ?ഏതൊക്കെ മരങ്ങളിലാണ് കുരുമുളക് നടേണ്ടത് ? എന്തൊക്കെ രോഗങ്ങളാണ് കുരുമുളകിന് ഉണ്ടാവുക അതിലുള്ള പ്രതിരോധ മാർഗങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ നിരവധി സംശയങ്ങൾക്ക് കുട്ടികൾക്ക് കൃഷി ഉദ്യോഗസ്ഥർ മറുപടി നൽകി.
കുട്ടികളെ സംബന്ധിച്ചിടത്തോളം പഠന യാത്ര ഏറെ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായി.പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ശ്രീമതി ഝാൻസി ജോൺ, തളിപ്പറമ്പ് എ.ഇ.ഒ. ശ്രീ. കെ മനോജ്,
കോഡിനേറ്റർ പി. രാമചന്ദ്രൻ മാസ്റ്റർ, ശ്രീമതി.ജീന ടീച്ചർ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.


Comments
Post a Comment