കമ്പിൽ: സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ 31 -മത് വാർഷികാഘോഷം കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എവി അജയകുമാർ ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

 



കമ്പിൽ

സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ 31 -മത് വാർഷികാഘോഷം കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എവി അജയകുമാർ ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തെരെഞ്ഞടുക്കപ്പെട്ട ശ്രീധരൻ സംഘമിത്രയെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. യുവ ചിത്രകാരി ആതിര കൊളച്ചേരി വരച്ച ശ്രീധരൻ സംഘമിത്രയുടെ ചിത്രം കൈമാറി.

 ശ്രീധരൻ സംഘമിത്ര ,എം. ദാമോദരൻ, മനോജ് മുണ്ടേരി , മനീഷ് സാരംഗി , എം.പി രാജീവൻ പ്രസംഗിച്ചു.

എം.പി രാമകൃഷ്ണൻ സ്വാഗതവും പി സന്തോഷ് നന്ദിയും പറഞ്ഞു.

സീമ സുമേഷ് അവതരിച്ച ഏകപാത്ര നാടകം നായിക , തുടർന്ന് കേരള ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ കണ്ണൂർ ബ്ലാക് മീഡിയ യുടെ പാട്ടുപൊലി അരങ്ങേറി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.