എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി മുണ്ടേരി പഞ്ചായത്തിൽ ചരിത്രം തിരുത്തി യു.ഡി.എഫ്; സി.കെ റംസീന പ്രസിഡൻ്റ്





സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന് യുഡിഎഫിൻ്റെ സി കെ റസീന മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു


മുണ്ടേരി: മുണ്ടേരി പഞ്ചായത്ത് ഭരണം ഇനി യു.ഡി.എഫിൻ്റെ കൈകളിൽ. പ്രസിഡൻ്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ലഭിച്ചു. മുസ് ലിം ലീഗിലെ സി.കെ റസീന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. പടന്നോട്ട് വാർഡിൽ നിന്നാണ് റസീന വിജയിച്ചത്.




പഞ്ചായത്തിൽ ആകെ വോട്ടിന്റെ കണക്ക് നോക്കിയാൽ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് 22 വാർഡിലും കൂടി 12913 വോട്ട് പിടിച്ചപ്പോൾ എൽ ഡി എഫ് 10831 വോട്ടാണ് പിടിച്ചത്. 2082 വോട്ടിന്റെ വ്യത്യാസം. യുഡിഎഫിൻ്റെ സ്ഥാനാർഥികൾ വിജയിച്ചത് 500 ൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.

യുഡിഎഫ് 11 വോട്ടുകളും എൽഡിഎഫ് 10 വോട്ടുകളും നേടി

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഉച്ചക്ക് 2.30 ന് നടക്കും.





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.