കണ്ണൂർ : ഇലക്ട്രിക്കല്‍ ബി ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സിനായി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് വിജിലന്‍സ് പിടിയിലായി.
തലശ്ശേരി : ഇലക്ട്രിക്കല്‍ ബി ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സിനായി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് വിജിലന്‍സ് പിടിയിലായി.
തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് മഞ്ചിമയാണ് തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് കണ്ണൂര്‍ വിജിലന്‍സ് സംഘത്തിൻ്റെ പിടിയിലായത്.
പറശ്ശിനിക്കടവ് സ്വദേശിയായ പരാതിക്കാരൻ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി നോക്കുന്നതിന് ബി-ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസിനായി 2025 ഡിസംബർ 10-ന് കേരളാ സ്റ്റേറ്റ് ഇലക്ട്രിക്കൽ ലൈസൻസിങ് ബോർഡിൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിരുന്നു.
ഈ അപേക്ഷയിന്മേൽ തുടർ നടപടികൾ സ്വീകരിക്കേണ്ട തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ടായ മഞ്ചിമ ഫോണിൽ ബന്ധപ്പെട്ട് 6,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് വാട്സ്ആപ്പ് ചാറ്റ് വഴിയും കൈക്കൂലി ആവശ്യപ്പെടുകയും 24ന് രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ച് കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് പറശിനിക്കടവ് സ്വദേശി കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കി. ഇന്ന് തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ പരാതിക്കാരനില്‍ നിന്നും 6,000 രൂപ കൈക്കൂലി വാങ്ങവെ മഞ്ചിമയെ വിജിലന്‍സ് പിടികൂടുകയായിരുന്നു

Comments
Post a Comment