കേരള ഫോക്‌ലോർ അക്കാദമിയുടെ 2023-ലെ അവാർഡ് മയ്യിൽ ഒറപ്പടിയിലെ കെ കെ മാധവിക്ക് ലഭിച്ചു.
കേരള ഫോക്‌ലോർ അക്കാദമിയുടെ 2023-ലെ അവാർഡ് മയ്യിൽ ഒറപ്പടിയിലെ കെ കെ മാധവിക്ക് ലഭിച്ചു. ഓലക്കുട കലാരംഗത്തെ മികവിനാണ് പുരസ്കാര നേട്ടം.
ക്ഷേത്ര-തിറയടിയന്തിര സ്ഥാനങ്ങളിൽ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന ഓലക്കുടകൾ, ഓണം മറ്റ് ആഘോഷങ്ങൾക്ക് വേണ്ടിയുള്ള ഓലക്കുടകൾ, കലാ പരിപാടികൾക്ക് വേണ്ടിയുള്ള തലക്കുട എന്നിവയും നിർമിച്ചുവരുന്നു.
ഒറപ്പടി സ്കൂളിന് സമീപം താമസിക്കുന്ന മാധവി തൻ്റെ അറുപത്തിയെട്ടാം വയസ്സിലും ഓലക്കുട നിർമാണം തുടരുകയും കൂടാതെ പുതിയ തലമുറയിലേക്ക് അത് പകർന്ന് നൽകാനും ശ്രമിക്കുന്നുണ്ട്.
2019-ൽ നാട്ടുകലാകാരക്കൂട്ടത്തിൻ്റെ 'നാട്ടുപച്ച' അവാർഡും ലഭിച്ചിട്ടുണ്ട്. ഫോക്‌ലോർ ദിനാചരണ ഭാഗമായി മയ്യിൽ അഥീന നാടക നാട്ടറിവ് വീട് മാധവിയെ ആദരിച്ചിരുന്നു.
പരേതനായ സി രാഘവനാണ് ഭർത്താവ്. കെ കെ സജേഷ്, കെ കെ നിമിഷ എന്നിവരാണ് മക്കൾ.
.jpg)
Comments
Post a Comment