പറശിനിക്കടവിലെ ടൂറിസ്റ്റ്ഹോമിൽ ചെറുകുന്ന് സ്വദേശി മരിച്ച നിലയിൽ.

 


തളിപ്പറമ്പ്: പറശിനിക്കടവിലെ ടൂറിസ്റ്റ്ഹോമിൽ ചെറുകുന്ന് സ്വദേശി തൂങ്ങി മരിച്ചു.


ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് പറശിനിക്കടവ്  ടൂറിസ്റ്റ് ഹോമിലെ മുറിയിൽ ചെറുകുന്ന് ഒതയമ്മാടം എം.വി.ഹൗസിൽ സന്തോഷ് ചാനൻ (50) എന്നയാളെ മരിച്ച നിലയിൽ കണ്ടത്.


23 ന് രാത്രി 9.30 നാണ് ഇയാൾ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തത്.


പരേതരായ കുഞ്ഞമ്പു-ദേവി ദമ്പതികളുടെ മകനാണ്.


സഹോദരങ്ങൾ ശ്രീധരൻ, പരേതരായ മോഹനൻ, മനോഹരൻ. തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി.


മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ചക്ക് സംസ്ക്‌കരിക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.