കണ്ണൂർ : രാമന്തളി നാലു പേർക്കും ഇന്ന് കണ്ണിരോടെ വിട നൽകി
ഇന്നലെ രാത്രിയോടെയാണ് രാമന്തളിയിലെ ഒരു വീട്ടിൽ നാലംഗ കുടുംബം മരിച്ചു കിടക്കുന്ന വിവരം മറിയുന്നത്, ഈ വിവരം കിട്ടിയ ഉടനെ നാടാകെ രാത്രിയിൽ അവിടെ ഓടിയെത്തി കൊച്ചുകുട്ടികൾ അടക്കമുള്ളവരുടെ വിയോഗ മറിഞ്ഞ് വിതുമ്പാത്തവർ ആരുമുണ്ടായിരുന്നില്ല അവിടെ. പോലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി ഭൗതീകശരീരം പരിയാരം മെഡിക്കൽ കോളേജിലേക്ക് അർദ്ധരാത്രിയോടെ കൊണ്ടു പോയി 4 പേരുടെയും പോസ്റ്റ്മോർട്ടം നടപടി ഉച്ചയോടെ പൂർത്തിയാകും അതിന് ശേഷം ഭൗതീക ശരീരം പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിൽ സൂക്ഷിക്കും. വൈകുന്നേരം 6 മണിയോടെ രാമന്തളി പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും രാത്രി 8 മണിക്ക് സംസ്കാരം നടക്കും. ഇന്നലെ രാത്രി നൽകിയ വാർത്ത കമൻ്റ് ബോക്സിലുണ്ട്.

Comments
Post a Comment