കണ്ണൂർ : ബസ്സും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്
പഴയങ്ങാടിയിൽ വാഹനാപകടം
ബസ്സും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്തര മണിയോടുകൂടിയാണ് പിലാത്തറ പഴയങ്ങാടി കെ എസ് ടി പി റോഡിൽ കുളങ്കര പള്ളിക്ക് സമീപം പിലാത്തറ ഭാഗത്ത് നിന്ന് വരികയായിരുന്ന ബസും പഴയങ്ങാടിയിൽ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബസ് ജീവനക്കാരും സ്ത്രീകളും അടക്കമുള്ള ബസ്സിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പഴയങ്ങാടിയിലെ കാരുണ്യ പോളി ക്ലിനിക്കിൽ പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Comments
Post a Comment