കണ്ണൂർ: സിനിമാ നിർമാതാവ് ലിബർട്ടി ബഷീറിൻ്റെ ചെറുമകൻ ജഫാകിഷ് റെയ്ഹാൻ ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപികക്കെതിരെ ബന്ധുക്കൾ പരാതി നൽകി.
കണക്ക് പരീക്ഷയിൽ തോറ്റതിൻ്റെ പേരിൽ പ്രധാന അധ്യാപിക കുട്ടിയെ വഴക്ക് പറഞ്ഞതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് വീട്ടുകാരുടെ ആരോപണം.
ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് അധ്യാപിക വഴക്ക് പറഞ്ഞുവെന്നും ഇത് ജഫാകിഷിന് കടുത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും കുടുംബം പറയുന്നു. കണ്ണൂർ മൊറാഴയിലെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ജഫാകിഷ് റെയ്ഹാൻ. കഴിഞ്ഞ ശനിയാഴ്ച തലശ്ശേരിയിലെ വീട്ടിൽ വെച്ചാണ് ജഫാകിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിലവിൽ അസ്വാഭാവിക മരണത്തിന് തലശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാന അധ്യാപികയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

Comments
Post a Comment