ഹാശിം തങ്ങൾ വിജ്ഞാനവും വിനയവും സമന്വയിച്ച മഹനീയ വ്യക്തിത്വം

 



കണ്ണാടിപ്പറമ്പ്:സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങൾ വിജ്ഞാനവും വിനയവും സമന്വയിച്ച മഹനീയ വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ ജീവിതവും പാരമ്പര്യവും ഇന്നും സമൂഹത്തിനും പുതുതലമുറയ്ക്കും പ്രചോദനമായി തുടരുകയാണെന്നും സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ . മഹാനവരുടെ പന്ത്രണ്ടാം ആണ്ട് നേർച്ചയോടനുബന്ധിച്ച് നടന്ന ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കാലം തേടുന്ന ഐക്യത്തെ സംരക്ഷിക്കണമെന്നും മർഹൂം ഹാശിം കുഞ്ഞി തങ്ങൾ ഒരുമയുടെ കാവലാളായി മാതൃക സൃഷ്ടിച്ചുവെന്നും സയ്യിദ് അസ്ലം മശ്ഹൂർ തങ്ങൾ അഭിപ്രായപ്പെട്ടു.


വൈജ്ഞാനിക- ജീവകാരുണ്യ മേഖലകളിൽ നിസ്തുല സേവനങ്ങളർപ്പിക്കുന്ന കണ്ണാടിപ്പറമ്പ് ദാറുൽഹസനാത്തിന്റെ മുഖ്യശിൽപിയും സ്ഥാപക പ്രസിഡൻറും കോളേജ് പ്രിൻസിപ്പലും ജില്ലാ നാഇബ് ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന സയ്യിദ് ഹാശിം ബാഅലവി കുഞ്ഞി തങ്ങളുടെ പന്ത്രണ്ടാം വഫാത്ത് വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അനാഥ-അഗതികളുടെ സംരക്ഷണമടക്കം നിരവധി സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തങ്ങൾ കണ്ണൂർ ജില്ലയിൽ "സമസ്ത"കെട്ടിപ്പടുക്കുന്നതിനും ജനകീയ വൽക്കരിക്കുന്നതിനും മുന്നിലുണ്ടായിരുന്നു.


ദാറുൽ ഹസനാത്ത് കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ഹാഷിം നദ്‌വി തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹസനാത്ത് ലീഗൽ സെൽ അഡ്വൈസർ അഡ്വ: സൈനുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. ആഷിർ പുല്ലുപ്പി ഖിറാഅത്ത് നടത്തി, കെ എൻ മുസ്തഫ ആമുഖഭാഷണവും പി.പി ഉമർ മുസ്ലിയാർ അനുഗ്രഹ ഭാഷണവും നടത്തി. ശരീഫ് ബാഖവി വേശാല, ഹുസൈൻ ബാഖവി, ഒ അസ്ലം, ആലി ഹാജി ,മുഹമ്മദ് ഇബ്‌നു ആദം, അബ്ദുൽ ബാഖി, അനസ് ഹുദവി, അബ്ദുല്ല ഹുദവി, മുഹമ്മദ് അസ്ഹരി, ശാദുലി ഖാസിമി, മുഹമ്മദലി ഫൈസി, റസാഖ് മിസ്ബാഹി, അബ്ദുല്ല ഫൈസി, അനസ് ഫൈസി, ആറ്റക്കോയ തങ്ങൾ, മുഹമ്മദ് കുട്ടി മുണ്ടേരി, ശരീഫ് ഹാജി ഇരിട്ടി, ശറഫുദീൻ ബാഖവി, പി.പി ജമാൽ, സത്താർ വളക്കൈ ,മുഹമ്മദ് വിളക്കോട്, ഉമർഹാജി കാട്ടാമ്പള്ളി, യൂസുഫ് മൗലവി, കെ.പി അബൂബക്കർ ഹാജി, അബ്ദുൽ ഖാദിർ കോട്ടക്കുന്ന്, നിയാസ് അസ്അദി, ഫർഷാദ് ബാഖവി, ഹഫീസ് ഹുദവി,അനീസ് ഹുദവി, ശഫീഖ് ഹുദവി മാണിയൂർ സംബന്ധിച്ചു.

ഹസനവി റഫീഖ് ഹുദവി സ്വാഗതവും ഡോ. താജുദ്ദീൻ വാഫി നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം