എക്കാലത്തെയും നാണംകെട്ടവൻ! റൊണാൾഡോയ്ക്കെതിരെ ആരാധക രോഷം
ലോകകപ്പ് നോക്കൗട്ടിൽ സ്പെയിനോട് തോറ്റ് പുറത്തായതിന് പിന്നാലെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രതികരണത്തിൽ രൂക്ഷ വിമർശനവുമായി ആരാധകർ. 2016 ലെ യൂറോ കപ്പ് താൻ പോർച്ചുഗലിനായി നേടിയെന്നും അത് തനിക്ക് ലോകകപ്പിന് തുല്യമാണെന്നുമായിരുന്നു താരം പറഞ്ഞത്. 'പോർച്ചുഗലിനായി മൂന്ന് കിരീടങ്ങൾ ഞാൻ നേടി. ക്രിസ്റ്റ്യാനോയ്ക്ക് മുൻപ് പോർച്ചുഗൽ ഒരു കിരീടങ്ങളും നേടിയിരുന്നില്ല. എന്റെ നേട്ടത്തിൽ മികച്ചത് 2016 ലെ യൂറോകപ്പാണ്. സത്യം പറഞ്ഞാൽ ലോകകപ്പിന് തുല്യമാണ് എനിക്കത്. തികഞ്ഞ സംതൃപ്‌തിയോടെയാണ് ഞാൻ മടങ്ങുന്നത്. എൻ്റെ ഏറ്റവും മികച്ചത് പോർച്ചുഗലിനായി നൽകിക്കഴിഞ്ഞു. നാളെ പുതിയ ദിവസമാണ്, ജീവിതം മുന്നോട്ട് തന്നെ പോകും'- എന്നായിരുന്നു ക്രിസ്‌റ്റ്യാനോ പോസ്റ്റ് മാച്ച് ഇൻ്റർവ്യൂവിൽ പ്രതികരിച്ചത്

Comments
Post a Comment