കാഞ്ഞങ്ങാട് : എടിഎം കൗണ്ടറിലെ ചില്ല് ദേഹത്തേക്ക് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മ,രിച്ചു.

 


കാഞ്ഞങ്ങാട്: എടിഎം കൗണ്ടറിലെ ഗ്ലാസ് ചില്ല് ദേഹത്തേക്ക് പതിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മ,രിച്ചു. നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ ബാലകൃഷ്ണൻ (56) ആണ് മ,രിച്ചത്.


കർണാടക കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മംഗളൂരു ശാഖയിൽ അറ്റൻഡറായിരുന്ന ബാലകൃഷ്ണൻ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കാഞ്ഞങ്ങാട്ടെ വീട്ടിലെത്താറുണ്ടായിരുന്നത്. മറ്റ് ദിവസങ്ങളിൽ മംഗളൂരുവിലായിരുന്നു താമസം.


ജോലി കഴിഞ്ഞ ശേഷം ബാങ്കിന് സമീപത്തെ എടിഎം കൗണ്ടറിലേക്ക് പ്രവേശിച്ച ബാലകൃഷ്ണൻ കാൽതെന്നി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ചില്ല് തകർന്നു ദേഹത്തേക്ക് പതിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. 


ഏറെ നേരത്തിന് ശേഷം എത്തിയവരാണ് രക്തം വാർന്ന നിലയിൽ കൗണ്ടറിനുള്ളിൽ ബാലകൃഷ്ണനെ കണ്ടെത്തിയത്.

ഉടൻആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരണത്തിന് കീഴടങ്ങി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട്ടെത്തിച്ച് സംസ്ക്കരിക്കും.

പരേതരായ ദാമോദരൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഭാരതി. മകൾ: ശ്രദ്ധ. സഹോദരങ്ങൾ: ദിനകരൻ, ബാലചന്ദ്രൻ (ഇരുവരും മംഗളൂരുവിൽ ബാങ്ക് ജീവനക്കാർ), ചന്ദ്രഹാസ് (പ്രവാസി).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം