നോവലിസ്റ്റ് മനോജ് കാട്ടാമ്പള്ളി , നോവലിസ്റ്റ് രമ്യ രതീഷ് എന്നിവർ പുറത്തിറക്കിയ ആഗസ്റ്റ് കാർണിവൽ, സിഗ്നേച്ചർ എന്നീ ക്രൈം ത്രില്ലർ നോവലുകൾ ഇന്ന് പ്രകാശിതമായി.
പാപ്പിനിശ്ശേരി എ.കെ.ജി ഹാളിൽ വെച്ചു നടന്ന ക്രൈം ത്രില്ലർ നോവൽ പ്രകാശനം നോവലിസ്റ്റും, സിനിമാ നിരൂപകയുമായ അനുചന്ദ്ര നിർവ്വഹിച്ചു . ചടങ്ങിൽ അനുചന്ദ്ര, ശ്രീജൻപുന്നാട്,അഞ്ജലി പോള , വിനിത രാമചന്ദ്രൻ, ബിജിന സനിൽ , ബാലചന്ദ്രൻ കീച്ചേരി, രമ്യ പ്രവീൺ, പ്രകാശൻകുന്നിരിക്ക എന്നിവർ സംസാരിച്ചു.


Comments
Post a Comment