അമ്മ അഡ്ഹോക് കമ്മിറ്റിയ്ക്ക് താൽക്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി

 


അമ്മയിലെ വിവാദങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. ഭരണസമിതിയുടെ രാജിയ്ക്ക് പിന്നാലെ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിയ്ക്ക് താൽക്കാലിക വിലക്ക്. എറണാകളും മുൻസിഫ് കോടതിയാണ് വിലക്കേർപ്പെടുത്തിയത്. ശ്വേത മേനോൻ്റെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ശ്വേത മേനോൻ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ശ്വേത മേനോൻ കോടതിയെ സമീപിക്കുന്നത്. അഡ്ഹോക് കമ്മിറ്റി ബൈ ലോയിൽ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്കേർപ്പെടുത്തണമെന്നാണ് ശ്വേത ഹർജിയിൽ പറഞ്ഞത്.

പിന്നാലെയാണ് അഡ്ഹോക് കമ്മിറ്റിയ്ക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കോടതി നിലവിലെ ഭരണസമിതിയ്ക്ക് പ്രവർത്തനം തുടരാം എന്നും അറിയിച്ചു. നേരത്തെ, ജനറൽ ബോഡിയിൽ രാജി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് ശ്വേത വ്യക്തമാക്കിയിരുന്നുജനറൽ ബോഡി യോഗത്തിൽ ശ്വേത മേനോൻ പ്രസിഡൻ്റായ ഭരണസമിതി ഒന്നാകെ രാജിവച്ചതിനെ തുടർന്നാണ് അഡ്ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. രമേഷ് പിഷാരടിയായിരുന്നു അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ. ശ്വേതയുമായി രമേഷ് പിഷാരടി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം