പൂമംഗലം കൊടിലേരി പാലത്തിന് സമീപം ഒഴുക്കിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കുറുമാത്തൂർ :
തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻ പീടിക സ്വദേശിയായ പിടിപി ജാഫറിന്റെ മകൻ മുഹമ്മദ് നജ്‌മാൻ ആണ് മരിച്ചത്.
തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമുള്ള തോട്ടിലാണ് ഞായറാഴ്ച വൈകീട്ടോടെ കുട്ടി അപകടത്തിൽപ്പെടുന്നത്. വൈകീട്ട് ബന്ധുക്കളോടൊപ്പം തോട്ടിനരികിൽ കുളിക്കാനായി എത്തിയതായിരുന്നു കുട്ടി.
ഇതിനിടയിൽ കാൽ വഴുതി തോട്ടിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽ പെടുകയുമായിരുന്നു. കുട്ടി ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞയുടൻ തന്നെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് പ്രദേശത്ത് വലിയ തോതിലുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു.
തുടർന്ന് നടത്തിയ ഊർജ്ജിതമായ തിരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. അപകടത്തെ തുടർന്ന് സ്ഥലത്ത് എത്തിയ തളിപ്പറമ്പ് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി.
തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് മൃതദേഹം പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Comments
Post a Comment