ഇൻസ്റ്റാഗ്രാം പരസ്യവിവാദം: മെറ്റയോട് അടിയന്തരമായി വിശദീകരണം തേടി കേന്ദ്ര സർക്കാർ

 


ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗി കാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അത്തരം ഉള്ളടക്കങ്ങളിലേക്ക് ഉപയോ ക്താക്കളെ നയിക്കുന്നതുമായ എല്ലാ പെയ്‌ഡ് പരസ്യങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം മെറ്റയ്ക്ക് നിർദേശം നൽകി. ഏഴ് ദിവസത്തിനകം വിശദമായ മറുപടി നൽകാ നാണ് മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടത്ഇത്തരം ഉള്ളടക്കങ്ങൾ എങ്ങനെ പ്ലാറ്റ്ഫോമിലെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു, ഇതിനെ തടയാനുള്ള സംവിധാനങ്ങൾ എന്തു കൊണ്ട് പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങളിൽ മന്ത്രാലയം വ്യക്തത തേടിയിട്ടുണ്ട്. ഇ ൻസ്റ്റാഗ്രാമിലെ ചില പെയ്‌ഡ് പരസ്യങ്ങൾ വഴി കുട്ടികൾക്കെതിരായ ലൈംഗികാതിക്ര മ ഉള്ളടക്കങ്ങൾ ലഭ്യമാകുന്ന ടെലഗ്രാം ചാ നലുകളിലേക്ക് ഉപയോക്താക്കളെ വഴിതി രിച്ചുവിടുന്നതായി കണ്ടെത്തിയിരുന്നു. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന ഇ ത്തരം വിഷയങ്ങളിൽ "സീറോ ടോളറൻസ്" നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അ ൽഗോരിതം ഉപയോഗിച്ച് ഇത്തരം ഉള്ളടക്ക ങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടോ എന്ന കാര്യവും സർക്കാർ ഗൗരവമായി പരിശോധി ക്കുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങളോട് മെറ്റ യ്ക്ക് "സീറോ ടോളറൻസ്" നയമാണുള്ള തെന്നും, നിയമവിരുദ്ധമായ ഇത്തരം കാര്യ ങ്ങൾ തടയാൻ അത്യാധുനിക എഐ സാ ങ്കേതികവിദ്യകളും മനുഷ്യനിരീക്ഷകരും ഉ ൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തി ക്കുന്നുണ്ടെന്നുമാണ് മെറ്റയുടെ ഭാഗത്തുനി ന്നുണ്ടായ പ്രതികരണം.

വാട്സാപ്പിന്റെ പുതിയ യൂസർനെയിം ഫീച്ച റുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ മെറ്റ യ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് കർശന നി ർദേശങ്ങൾ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ യാണ് ഇൻസ്റ്റാഗ്രാം പരസ്യങ്ങളിലെ ഈ ഗു രുതര വീഴ്ചയും പുറത്തുവന്നിരിക്കുന്നത്.ബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളെത്തുടർന്നാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം