പെനാൾട്ടിയിൽ വീണ് കൊളംബിയ : സ്വിസർലാൻ്റ് ക്വാർട്ടറിൽ
ന്യൂയോർക്ക്:ഫിഫ ലോകകപ്പിലെ അവസാന പ്രീക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ മറികടന്ന് സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിൽ. ക്വാർട്ടർഫൈനലിൽ അവർ സ്വിറ്റ്സർലൻഡിനെ നേരിടും.മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ഗോളൊന്നും പിറക്കാത്ത മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡിന്റെ ജയം.
വാൻകൂവറിൽ നടന്ന മത്സരത്തിൻറെ ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങളും ആക്രമണങ്ങളും സൃഷ്ടിച്ചത് കൊളംബിയ തന്നെ ആയിരുന്നു. എന്നാൽ പരുക്കേറ്റ ജോഹാൻ മൻസമ്പിയുടെ അഭാവത്താൽ ബുദ്ധിമുട്ടിയ സ്വിറ്റ്സർലൻഡ് സൂക്ഷിച്ചാണ് കളിച്ചത്. ആദ്യപകുതിയിൽ ഗോളിന് ഏറ്റവും അടുത്ത് എത്തിയതും കൊളംബിയ തന്നെ ആയിരുന്നു. പക്ഷെ ഗുസ്താവോ പ്യൂർട്ടയുടെ ഉഗ്രൻ മഴവിൽ ഷോട്ട് ഗ്രിഗർ കോബൽ ഗോൾ ആകാതെ കാത്തു.മറുഭാഗത്ത് സ്വിറ്റ്സർലൻഡ് വിംഗർ ഫാബിയൻ റീഡർ തൊടുത്ത ഷോട്ട് കൊളംബിയൻ ഗോളിയും തടഞ്ഞു.
എക്സ്ട്രാ ടൈമിലും ചില അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെങ്കിലും നിർണ്ണായകമായ ഗോൾ സ്കോർ ചെയ്യാൻ ഇരു കൂട്ടർക്കും ആയില്ല. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ സാഞ്ചസ് തൊടുത്ത ഷോട്ട് കുരിശ് ബാറിൽ തട്ടിത്തെറിക്കുകയൂം ഹെർണാണ്ടസിന്റെ ഷോട്ട് ഗോളി തടയുകയും ചെയ്തതോടെ കൊളംബിയയുടെ യാത്ര അവസാനിച്ചു

Comments
Post a Comment