യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നാദാപുരം:
നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം സ്വദേശി നികിലേഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പ് വിദേശത്തേക്ക് പോയ നികിലേഷ് ഭാര്യയെ ഒപ്പം കൂട്ടുന്നതിനായി കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.
ഇന്നലെ രാത്രി നികിലേഷിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നരമാസം മുന്‍പാണ് നികിലേഷിന്റെ വിവാഹം കഴിഞ്ഞത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Comments
Post a Comment