തളിപറമ്പിൽ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ

 


തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയില്‍.

പരിയാരം അയിഷാസ് വീട്ടില്‍ കെ.ജുനൈദി (23)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സതീഷും സംഘവും ഏമ്പേറ്റ് മുടിക്കാനം റോഡില്‍ മുടിക്കാനം സെന്റ് ആന്റണീസ് ചര്‍ച്ചിന് സമീപം നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്.

കെ.എല്‍- 59 പി 0604 നമ്പര്‍ സ്‌കൂട്ടറില്‍ 2.6 ഗ്രാം എം.ഡി.എം.എ കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തു.

ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസര്‍ വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ് എന്നിവര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജുനൈദ് പിടിയിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓണ്‍ലൈന്‍വഴിയാണ് ഇയാള്‍ രാസലഹരി നിരവധി യുവതി യുവാക്കള്‍ക്ക് വില്‍പ്പന നടത്തി വന്നിരുന്നതായി എക്‌സൈസ് പറഞ്ഞു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം