ഓട്ടോയിൽ നിന്നും കളഞ്ഞു കിട്ടിയ യുവതിയുടെ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ
ഓട്ടോയിൽ നിന്നും കളഞ്ഞു കിട്ടിയ യുവതിയുടെ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ സത്യസന്ധത പുലർത്തി. ഒന്നേകാൽ പവൻ തൂക്കം വരുന്നസ്വർണ ചെയിനായിരുന്നു ഡ്രൈവർക്ക് ഓട്ടോയിൽ നിന്നും കളഞ്ഞു കിട്ടിയത് . പടന്ന മൂസഹജിമുക്ക് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ടി.പി. മുത്തലിബ് ആണ് സ്വർണാഭരണം ഉടമക്ക് തിരികെ നൽകി മാതൃകയായത്.
ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം. രണ്ട് സ്ത്രീകൾ കൈകാണിച്ച് ഓട്ടോയിൽ കയറി. 400 മീറ്റർ പിന്നിട്ടപ്പോൾ ഫോൺ കോൾ വന്നതിനെ തുടർന്ന് ഇവർ വാഹനം നിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങിപ്പോയി. 500 മീറ്റർ അകലെയുള്ള വീട്ടിലെത്തിയപ്പോഴാണ് ഓട്ടോയുടെ പിൻസീറ്റിൽ സ്വർണ ചെയിൻ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ തിരികെ പോയി വഴിയിൽ ഇറങ്ങിയ സ്ത്രീകളെ അന്വേഷിച്ച് കണ്ടെത്തി ആഭരണം കൈമാറുകയായിരുന്നു. ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് മുത്തലിബ്.

Comments
Post a Comment