തളിപ്പറമ്പിൽ സ്‌കൂൾ പരിസരത്ത് എം ഡി എം എയുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പരിശോധന.
3.5024ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍.
തളിപ്പറമ്പ് ഞാറ്റുവയലിലെ അബ്ദുറഹ്‌മാന്റെ മകന്‍ മീത്തലെപാത്ത് വീട്ടില്‍ എം.പി.മന്‍സൂറി(39)നെയാണ് റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്. തിങ്കളാഴ്ച്ച രാത്രി 8.25 ന് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ഗ്രൗണ്ടിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.
നേരത്തെയും ഇയാള്‍ എം.ഡി.എം.എയുമായി പിടിയിലായിരുന്നതായി പോലീസ് പറഞ്ഞു.
എസ്.ഐ പി.യദുകൃഷ്ണന്‍, എസ്.ഐ യു.എച്ച്.അസ്ബര്‍ബാബു, എ.എസ്.ഐ മുഹമ്മദാലി, സീനിയര്‍ സി.പി.ഒ സുജീഷ് എന്നിവരും ഡാന്‍സാഫ് ടീം അംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
മന്‍സൂറിനെ കോടതിയില്‍ ഹാജരാക്കും.

Comments
Post a Comment