കണ്ണൂർ : ബംഗളൂരുവിൽ വാഹനാപകടം; പനത്തടി സ്വദേശിയായ യുവ എഞ്ചിനീയർ മരിച്ചു

 


​ രാജപുരം: ബംഗളൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എഞ്ചിനീയറും പനത്തടി സ്വദേശിയുമായ യുവാവ് മരണപ്പെട്ടു.

പനത്തടി പുലിക്കടവ് സ്വദേശിയായ നിപിൻ പ്രകാശ് (30) ആണ് മരിച്ചത്.

​ബംഗളൂരുവിൽ ജോലി കഴിഞ്ഞ്താമസസ്ഥലത്തേക്ക്മടങ്ങുന്നതിനിടെ നിധിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറി ഇടിച്ചായിരുന്നു അപകടം. പനത്തടിയിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ലക്ഷ്മിയുടെയും പ്രകാശിന്റെയും മകനാണ്. മിഥുൻ (അഭിഭാഷകൻ, കാസർഗോഡ് കോടതി), കിരൺ എന്നിവർ സഹോദരങ്ങളാണ്.

​അപകടവിവരമറിഞ്ഞ് നിധിന്റെ പിതാവും ബന്ധുക്കളും ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം