എം.ഡി.എം.എ വിതരണക്കാരായ രണ്ട് യുവാക്കളെ തളിപ്പറമ്പില്‍ പോലീസ് അറസ്റ്റ് ചെയ്തു.

 




പരിയാരം പുളിയൂല്‍ സ്വദേശി പുതിക്കന്‍ വീട്ടില്‍ പി.സുനേഷ് (29), മാട്ടൂല്‍ നോര്‍ത്ത് കക്കാടംചാലിലെ എന്‍.നിസാര്‍ (40) എന്നിവരെയാണ് ഇന്നലെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സുനേഷ് തളിപ്പറമ്പ് ബസ് സ്റ്റാന്റിനടുത്ത് റെഡിമെയ്ഡ് കടയുടമയാണ്.

നിസാര്‍ പുതിയങ്ങാടി ബീച്ച് റോഡില്‍ അനാദി കട നടത്തിപ്പ് ജോലിയുമാണ്. 2021 ല്‍ മാട്ടൂലില്‍ വച്ച് 3.100 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് നിസാറെന്ന് പോലീസ് പറഞ്ഞു.

ജൂണ്‍6 ന് മാട്ടൂല്‍ നോര്‍ത്തില്‍ വച്ച് 4.6 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഏഴോത്തെ സി.ടി.നൗഫല്‍, ഏഴോം മൂലയിലെ എ.സഹദ് മുഹമ്മദ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം