കുറുമാത്തൂർ : പൂമംഗലത്ത് മൂന്ന് വയസുകാരനെ ഒഴുക്കിൽപെട്ട് കാണാതായി.

 



തളിപ്പറമ്പ :മൂന്ന് വയസുകാരൻ ഒഴുക്കിൽപ്പെട്ടു. കണ്ണൂർ തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമാണ് സംഭവം.

പരിയാരം കോരൻ പീടിക സ്വദേശിയുടെ മകൻ മുഹമ്മദ് നജ്മാൻ ആണ് ഒഴുക്കിൽപ്പെട്ടത്.

ഉമ്മയുടെയും ബന്ധുക്കളുടെയും കൂടെ എത്തിയതായിരുന്നു കുട്ടി.


ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കുന്നതിനിടെ കരയിൽ ഉണ്ടായിരുന്ന മൂന്ന് വയസുകാരൻ തോട്ടിൽ വീഴുകയായിരുന്നു എന്നാണ് വിവരം.

തളിപ്പറമ്പിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

വിവരമറിഞ്ഞ് ടി.കെ. ഗോവിന്ദൻ എം എൽ എ സ്ഥലത്തെത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം