റാപ്പിഡോ ബൈക്ക് ടാക്സി അപകടം; മലയാളി യുവതിയുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കമ്പനി

 



ബെംഗളുരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽ പരുക്കേറ്റ മലയാളി യുവതിയുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കമ്പനി. ഉപഭോക്താക്കൾക്ക് നൽകുന്ന ഇൻഷുറൻസ് പരുക്കേറ്റ സാനി കൃഷ്ണന് ലഭിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും റാപ്പിഡോ വക്താവ് വ്യക്തമാക്കി. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും റാപ്പിഡോ വക്താവ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി സാനി കൃഷ്ണന്റെ നില ഗുരുതരമായി തുടരുകയാണ്. റാപ്പിഡോ കമ്പനിയുടെ ഭാഗത്ത് നിന്നും സഹായങ്ങൾ ലഭിച്ചില്ലെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഹായം വാ​ഗ്ദാനം ചെയ്തെന്ന് കമ്പനി വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുന്നത്. അപകടത്തിൽ യുവതിയുടെ 12 വാരിയെല്ലുകൾ പൊട്ടി. കരൾ, വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു.


20 ലക്ഷം രൂപയാണ് ഇതുവരെ ചികിത്സയ്ക്ക് ചിലവഴിച്ചത്. മൂന്ന് മാസ് റെസ്റ്റാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ബെംഗളൂരുവിൽ 13 ദിവസം മുൻപാണ് അപകടം സംഭവിച്ചത്. ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ചുണ്ട് അടക്കം മുറിഞ്ഞുപോയി. പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്തു. നിലവിൽ രണ്ട് ശസ്ത്രക്രിയകൾ നടന്നു. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം