കണ്ണൂർ : പതിനൊന്നുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച റിട്ട എസ്.ഐ പോക്സോ കേസിൽ അറസ്റ്റിൽ
പരിയാരം പതിനൊന്നുവയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ അറസ്റ്റിലായി. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപി (62) നെയാണ് പരിയാരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതിയുടെ വീട്ടിൽ വെച്ച് കുട്ടി ക്രൂരമായ പീഡനത്തിനിരയാവുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഭയന്നുപോയ കുട്ടി വീട്ടിലെത്തിയ ഉടൻ തന്നെ വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
തുടർന്ന് രക്ഷിതാക്കൾ ഉടൻ തന്നെ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ നിർദ്ദേശത്തെ തുടർന്ന് പരിയാരം പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Comments
Post a Comment