മുസ്ലിം യൂത്ത് ലീഗ് ശാഖാ സംഗമങ്ങൾക്ക് പാമ്പുരുത്തിയിൽ തുടക്കം.

 


തളിപ്പറമ്പ്: “സംഘടനാ ഹൃദയങ്ങളിലേക്ക്”മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ സംഘടനാ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശാഖാ സംഗമങ്ങളുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ശാഖയിൽ നടന്നു.


യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ് പുളുക്കൂൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ ശാക്തീകരണത്തിനും യുവജനങ്ങളെ കൂടുതൽ സജീവമാക്കുന്നതിനും ശാഖാതല പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.


യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസീർ മയ്യിൽ, എം അബ്ദുൽ അസീസ്, കെ പി അബ്ദുൽ സലാം,എം അബ്ദുള്ള, വി ടി അബൂബക്കർ,എം അനീസ്, വി ടി മൻസൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ഉവൈസ് ചപ്പാരപ്പടവ്, സഈദ് പന്നിയൂർ, ഹനീഫ മദ്രസ , യൂത്ത് ലീഗ് പഞ്ചായത്ത്‌ ഭാരവാഹികളായ മുഹമ്മദ്‌ കുഞ്ഞി കെ സി, ജമാൽ സി എം കെ ,ജാബിർ കാരയാപ്പ് ,ഇസ്മായിൽ കായച്ചിറ,നിയാസ് കമ്പിൽ, എം എസ് എഫ് ഭാരവാഹികളായ ആരിഫ്പാമ്പുരുത്തി , റാസിം പാട്ടയം സംസാരിച്ചു. തുടർന്ന് സംഘടനാ വിഷങ്ങളുടെ ചർച്ചക്ക്‌ ആസിഫ് ചപ്പാരപ്പടവ് നേതൃത്വം നൽകി 


റിയാസ് എൻ. പി. സ്വാഗതവും ജാബിർ പാട്ടയം നന്ദിയും പറഞ്ഞു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം