മദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: കുമ്പളയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു.
മംഗൽ പാടി ഗ്രാമത്തിൽ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് റോഡിൽ വെച്ച് പരിശോധിച്ചപ്പോഴാണ് പ്രതി മദ്യ ലഹരിയിൽ അശ്രദ്ധയിലും ജാഗ്രത പാലിക്കാതെയും മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം കാർ ഓടിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് എഫ്ഐആറിൽ പറയുന്നു.
ആദ്യം ടിക് ടോക് വീഡിയോകളിലൂടെയാണ് ധന്യ ശ്രദ്ധ നേടിയത്. ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം റീലുകളിൽ സജീവമായിരുന്നു.

Comments
Post a Comment