ചാൽ ബീച്ചിന് സമീപം മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ത. സ്വ. ഭ.വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 




ത. സ്വ. ഭ 

വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അഴീക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്ന് പേർക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപ വീതം പിഴ ചുമത്തി. തീരദേശ റോഡിൽ വലിയ തോതിൽ ജൈവ - അജൈവ മാലിന്യങ്ങൾ തള്ളി വരുന്നത് മൂലം തെരുവുനായ ശല്യം രൂക്ഷമാവുകയും നിരവധി പേർക്ക് പ്രദേശത്ത് നിന്ന് തെരുവ് നായയുടെ കടി ഏൽക്കുകയും ചെയ്തു എന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു സ്‌ക്വാഡിന്റെ പരിശോധന. തീരദേശ റോഡിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ വലിയ തോതിലാണ് മാലിന്യങ്ങൾ തള്ളി വരുന്നതായി സ്‌ക്വാഡ് കണ്ടെത്തിയത്.തീര ദേശ റോഡിൽ നിരവധി പ്രദേശങ്ങളിൽ സ്‌ക്വാഡ് പരിശോധന നടത്തുകയും മാലിന്യങ്ങൾ തള്ളിയ മൂന്ന് വ്യക്തികളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുകയും മാലിന്യം നീക്കം ചെയ്യിക്കുകയും ചെയ്തു. അഴീക്കൽ സ്വദേശികളായ ഷാനീഫ് കെ വി, പ്രണവ്യ നാഥ്, നിജിൽ തുടങ്ങിയവർക്കെതിരെയാണ് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപ വീതം സ്‌ക്വാഡ് പിഴ ചുമത്തിയത്.തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനു പല ഭാഗങ്ങളിലും ക്യാമറ നിരീക്ഷണം ഉൾപ്പടെയുള്ളവ സജ്ജമാക്കാനും ഗ്രാമപഞ്ചായത്തിനു നിർദേശം നൽകി.പരിശോധനയിൽ ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ അജയകുമാർ കെ ആർ,സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ അഴീക്കോട് ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അബ്ദുൾ സമദ് പി കെ തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം