നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി






ചെമ്പേരിയിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി


ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എരുവേശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്നും അര ക്വിൻ്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി 10000 രൂപ വീതം പിഴ ചുമത്തി.ചെമ്പേരി ടൗണിൽ സ്ഥിതി ചെയ്യുന്ന തുഷാര ഫ്രൂട്ട്സ് & വെജിറ്റബിൾസ്, ബേക്കിംഗ് ആശിർവാദ്, പ്രീമിയർ ഗിഫ്റ്റ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.തുഷാര ഫ്രൂട്ട്സ് & വെജിറ്റബിൾസിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകളും ബേക്കിംഗ് ആശിർവാദിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗ്,ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് കപ്പ്‌ തുടങ്ങിയവയും പ്രീമിയർ ഗിഫ്റ്റ് സെന്ററിൽ നിന്നും പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയിലയുമാണ് പിടികൂടിയത്. നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനു മൂന്ന് സ്ഥാപനങ്ങളിൽ നിന്നും 10000 രൂപ വീതം പിഴ ഈടാക്കി. പിടിച്ചെടുത്ത വസ്തുക്കൾ ഗ്രാമപഞ്ചായത്തിലേക്ക് മാറ്റി. കെ.എസ്.എഫ്.ഇ ചെമ്പേരി ബ്രാഞ്ചിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ അലക്ഷ്യമായി കെട്ടിടത്തിന്റെ സ്റ്റെയർ കേയ്‌സിന് സമീപം കൂട്ടിയിട്ടതിന് 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു.പരിശോധനയിൽ ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ എരുവേശ്ശി ഗ്രാമപഞ്ചായത്ത് വി ഇ ഒ ബിന്ദു കെ കെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിജി പി വി തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം