പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍; മാലൂർ സ്വദേശി അറസ്റ്റില്‍
പയ്യന്നൂര്‍: പിലാത്തറയിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ അക്രമി സംഘത്തിലൈ ഒരാള്‍ കൂടി അറസ്റ്റില്‍. മാലൂർ കുണ്ടേരിപൊയിലിലെ അശ്വന്തിനെയാണ്(26) കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42) നേരത്തെ പിടിയിലായിരുന്നു. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ജൂണ്‍ രണ്ടിനായിരുന്നു മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് രഹസ്യ അറയില്‍ സൂക്ഷിച്ച സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്നത്. ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

Comments
Post a Comment