കണ്ണൂർ : എം ഡി എംഎ യുമായി 2 യുവാക്കൾ പൊലിസ് പിടിയിൽ




ചക്കരക്കല്ലിൽ എം ഡി എംഎ യുമായി 2 യുവാക്കൾ പൊലിസ് പിടിയിൽ


ചക്കരക്കൽ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചക്കരക്കൽ പോലീസ് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. 


ചേലോറ സ്വദേശികളായ മുഹമ്മദ് പി (30), സൂരജ് പി പി (19) എന്നിവരാണ് പോലീസ് പെട്രോളിങ്ങിനിടെ മൗഞ്ചേരിയിൽ വെച്ച് ലഹരിവസ്തുക്കൾ സഹിതം അറസ്റ്റിലായത്. പിടിയിലായവരിൽ നിന്നും 4.225 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിട്ടുണ്ട്. 


ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ വിനീത് ഈ വിയുടെ നേതൃത്വത്തിൽ സിപിഒ മാരായ ശ്രീരാഗ്, പ്രത്യുഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം