സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഇഞ്ചി, വെളുത്തുള്ളി, സവാള വിലയ്ക്ക് വന്‍ വര്‍ധന
കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും ഉയരുന്നു. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മാര്‍ക്കറ്റില്‍ സവാളയ്ക്ക് കിലോയ്ക്ക് 28 രൂപയാണ് വില. ഇഞ്ചിക്ക് 200 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ് കിലോയ്ക്ക് വില. ഉള്ളിക്ക് കോഴിക്കോട് മാര്‍ക്കറ്റില്‍ ക്വിന്റലിന് ശരാശരി 3,400 രൂപ വരെയാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലായി തക്കാളി, കോളി ഫഌര്‍, കാബേജ് എന്നിവയ്ക്കും വില വര്‍ധിച്ചിരുന്നു. കോഴിക്കോട് മാര്‍ക്കറ്റ് വില പ്രകാരം ബീറ്റ്‌റൂട്ടിന് കിലോയ്ക്ക് 48 മുതല്‍ 60 രൂപ വരെയും കോളിഫഌറിന് 44 മുതല്‍ 56 രൂപ വരെയും കാബേജിന് 44 മുതല്‍ 56 രൂപ വരെയും റീട്ടെയില്‍ വിലയുണ്ട്.
ഇന്ധനവില വര്‍ധിച്ചതിന് പിന്നാലെ ഉയരുന്നത് കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുകയാണ്. ഓണസീസണ്‍ അടുത്തെത്തുന്നതോടെ വില ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്ക വ്യാപാരികളും ഉപഭോക്താക്കളും പങ്കുവയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യന്‍ മേഖലയിലെ പ്രതിസന്ധിയും പച്ചക്കറി വിലക്കയറ്റത്തിന് കാരണമായ ഘടകങ്ങളിലൊന്നാണെന്നാണ് വിലയിരുത്തല്‍

Comments
Post a Comment