ഇറാനിൽ ആക്രമണം ശക്തമാക്കി അമേരിക്ക; ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ

 


ടെഹ്റാൻ:അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും കനക്കുന്നു. അമേരിക്ക ഇറാനിലേ ക്ക് കനത്ത വ്യോമാക്രമണം ആരംഭിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആക്ര മണം.ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വ ൻ സ്ഫോടന ശബ്‌ദങ്ങൾ കേട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാ സ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി.

വ്യോമാക്രമണമങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചെന്ന് ഇറാൻ വ്യക്തമാക്കി. മേഖലയിലെ അരക്ഷിതാവ സ്ഥയെ തുടർന്ന് ഹോർമുസ് കടലിടുക്ക് പൂ ർണമായും അടയ്ക്കുന്നുവെന്നാണ് ഇറാൻ അറിയിക്കുന്നത്.

ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും ഹോർമുസിൽ നിരോധനമുണ്ട്. നിരോധനം ലംഘിക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്നും ഇറാൻ വ്യക്തമാക്കി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..