സർഗാത്മക ക്യാമ്പസിന് വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യം : മഹമൂദ് അള്ളാംകുളം


തളിപ്പറമ്പ് : സർഗാത്മക ക്യാമ്പസ് പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം. എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ക്യാമ്പസുകളിലെ msf ഹരിത ഭാരവാഹികൾക്ക് സംഘടിപ്പിച്ച ക്യാമ്പസ് പൾസ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം എം എസ് എഫ് പ്രസിഡൻ്റ് ആഷിഖ് തടിക്കടവ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലത്തിലെ വിവിധ ക്യാംപസുകളിലെ അൻപതോളം ഭാരവാഹികൾ പങ്കെടുത്തു. ജില്ല എം.എസ്.എഫ് സെക്രെട്ടറി സഫ്‌വാൻ കുറ്റിക്കോൽ, മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ അജ്മൽ പാറാട്, അഷ്ഫാഖ് കൊടിയിൽ, അഷ്കർ കുറ്റ്യാട്ടൂർ, റാസിം പാട്ടയം, കെ. വി ഇസ്ഹാഖ്, ബിലാൽ കാലടി വിവിധ കോളേജുകളിലെ യൂണിറ്റ് ഭാരവാഹികളായ മുഫൈസ്, ഷാനിഫ്, ഷഹസീം, റിഷാൽ, ഷിയാസ്, നിമ, ഫാത്തിമത്ത് ശസ എന്നിവർ സംസാരിച്ചു. ഫായിസ് കുപ്പം സ്വാഗതവും ആരിഫ് പാമ്പുരുത്തി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..