കണ്ണൂരിൽ നാടിന് തേങ്ങലായി വിദ്യാർത്ഥിയായ റസലിന്റെ മരണം

 


കണ്ണൂർ കാടാച്ചിറയിൽ സ്കൂ‌ട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവം നാടിന് തേങ്ങലായി. മമ്മാക്കുന്ന് ജുമാ മസ്ജിദിന് സമീപത്തെ ദാറുൽ ഹുദയിൽ താഴെക്കണ്ടി റഫീഖ് - ഹുസ്ന ദമ്പതികളുടെ മകൻ മുഹമ്മദ് റസൽ ഹുസൈൻ(16)ആണ് സ്കൂട്ടർ നിയന്ത്രണം വിട്ട് ദാരുണാന്ത്യത്തിനിരയായത്. കാടാച്ചിറ മേലൂർ റോഡിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ കടയിൽ പോകവേയായിരു ന്നു അപകടം. റോഡിലേക്ക് തെന്നിവീണ സ്‌കൂട്ടറിൽ നിന്നും റോഡരികിലെ ഓവുചാലിലെ സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു. രാത്രി ഏഴു മണി യോടെയാണ് അപകടം.നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി ല്ല. സുഹൃത്ത് സയീൻ നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കടമ്പൂർ ഹയർ സെക്കൻ്ററി സ്‌കൂളിൽ ഇത്തവണ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ റസൽ ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഫാത്തിമ, റാസി എന്നിവർ മരണപ്പെട്ട റസലിന്റെ സഹോ ദരങ്ങളാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..