മലയാളികളുടെ പ്രിയ നടൻ സലീം കുമാർ ഗുരുതരാവസ്ഥയിൽ തുടരുന്നു
കൊച്ചി: കരൾ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിൽ ഇടപ്പള്ളി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ച മലയാളികളുടെ പ്രിയ നടൻ സലിം കുമാർ വെൻ്റിലേറ്ററിൽ തുടരുന്നു. . അമൃത ആശുപത്രിയില്‍ മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് ഇദ്ദേഹം.
നടന്റെ ആരോഗ്യനില അതീവ ഗുരുതരമാന്നെന്നാണ് മെഡിക്കൽ റിപ്പോര്‍ട്ടുകൾ.
കരൾ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശന് നല്‍കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിം കുമാര്‍ പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിം കുമാര്‍ സംസാരിക്കുകയും ചെയ്തിരുന്നു. പല തവണ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്ത അഭിനയ പ്രതിഭയാണ് സലീം കുമാർ. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലുടെ ദേശീയ അവാർഡും സംസ്ഥാന അവാർഡും മറ്റു നിരവധി പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

Comments
Post a Comment