കുറ്റ്യാടിപ്പുഴയിൽ യുവതിയും മകനും ഒഴുക്കിൽപെട്ട് മരിച്ചു

 


കോഴിക്കോട്: അലക്കാൻ പുഴയിൽ പോയ യുവതിയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. കുറ്റ്യാടി അണ്ടിക്കുന്നുമ്മൽ സുബീഷിന്റെ ഭാര്യ രമ്യയും മകൻ ശിവനന്ദുവുമാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയുടെ തോട്ടത്താംകണ്ടി ഭാഗത്തു വച്ച് ശനിയാഴ്ച വൈകീട്ടാണ് അപകടം. രമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ശിവനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ശിവനന്ദു ഒഴുക്കിൽപ്പെട്ടത് കണ്ട് മകനെ രക്ഷിക്കാൻ വേണ്ടി രമ്യ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. പേരാമ്പ്ര ഫയർ ഫോഴ്സും നാദാപുരം ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദുവിന്റെ മൃതദേഹം ലഭിച്ചത്. കടിയങ്ങാട്ടെ സ്വകാര്യ മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു രമ്യ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..