താഴെ ചൊവ്വയിൽ ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

 



കണ്ണൂർ: താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപം ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി ആദി കടലായി ബദറുന്നിസ മൻസിലിൽ ഹാരിസിൻ്റെ മകൻ കെ എം ഷഹനാസ് (39) ആണ് മരിച്ചത്.


ഇന്നലെ രാത്രി 9.20 ഓടെ ആയിരുന്നു അപകടം. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 



അപകടത്തിൽ ഷഹനാസിൻ്റെ സുഹൃത്ത് ഷഹൂദിന് പരിക്കേറ്റു. ഇയാളെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..