വീണ്ടും ഇരുട്ടടിയുമായി കേന്ദ്ര സർക്കാർ : ഗാർഹിക പാചക വാതക വില വീണ്ടും കൂട്ടി
കണ്ണൂർ:രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി കേന്ദ്ര സർക്കാർ. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ
ഗാർഹീക പാചക വില വീണ്ടും വർധിപ്പിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന നടപടിയാണ് കേന്ദ്രം വീണ്ടും കൈക്കൊണ്ടിരിക്കുന്നത്. 29 രൂപയാണ് ഒരു സിലിണ്ടറിന് കൂട്ടിയിരിക്കുന്ന വില. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പാചക വാതകത്തിൻ്റെ വില വർധിപ്പിച്ചിരിക്കുന്നത്. മാർച്ചിൽ പാചക വാതകത്തിന് 60 രൂപ കൂട്ടിയിരുന്നു. പാചക വാതക വില വർദ്ധനവ് കാരണം ഹോട്ടൽ ഭക്ഷ്യ വിഭവങ്ങൾക്ക് പൊള്ളുന്ന വിലയാണ് അനുഭവപെടുന്നത്.

Comments
Post a Comment