ചിറക്കൽ : കനത്ത മഴയിലും കാറ്റിലും ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

 



ചിറക്കൽ : കനത്ത മഴയിലും കാറ്റിലുംചിറക്കൽ ചാമുണ്ഡി കോട്ടത്തിൻ്റെ ഭാഗമായുള്ള പൈതൃക മണ്ഡപം തകർന്ന് വീണു

ശനിയാഴ്ച്ച രാവിലെ 11.30 ഓടെയാണ് ഒരു മാസം മുൻപ് നിർമ്മിച്ച പൈതൃക മണ്ഡപം നിലംപൊത്തിയത്

കനത്ത മഴയും കാറ്റുമാണ് മണ്ഡപം തകരാൻ ഇടയായതെന്ന് ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡണ്ട് സുരേഷ് വർമ്മ പറഞ്ഞു.

ക്ഷേത്ര കമ്മിറ്റി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മണ്ഡപം നിർമ്മിച്ചത്. അപകട സമയത്ത പരിസര പ്രദേശത്ത് ആരുമില്ലാത്തത് വൻ ദുരന്തമൊഴിവാക്കി. മേൽക്കൂര ഉൾപ്പെടെ പൈതൃക മണ്ഡപം ഉഗ്രശബ്‌ദത്തോടെ പൈതൃക മണ്ഡപം തകർന്നു വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു ചിറക്കൽ ചിറയുടെ തീരത്താണ് പൈതൃക മണ്ഡപം സ്ഥിതി ചെയ്യുന്നത്.

നിരവധി സാംസ്കാരിക, അധ്യാത്മിക പരിപാടികൾ നടന്നു വരുന്നതാണ് പൈതൃക മണ്ഡപം.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..