ഇരിക്കൂറിൽ യുവതിയുടെ ദുരൂഹമരണം: ബ്ലാക്ക്മെയിലിങ് നടന്നതായി കുടുംബത്തിന്റെ ആരോപണം; അന്വേഷണം വേണമെന്ന് ആവശ്യം




 ഇരിക്കൂറിൽ യുവതിയുടെ ദുരൂഹമരണം: ബ്ലാക്ക്മെയിലിങ് നടന്നതായി കുടുംബത്തിന്റെ ആരോപണം; അന്വേഷണം വേണമെന്ന് ആവശ്യം


ഇരിക്കൂർ: കണ്ണൂർ ഇരിക്കൂറിൽ ഭർതൃമതിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. തട്ടുപറമ്പ് സ്വദേശിനി മർജാന പർവീണിനെയാണ് (മെയ് 5) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും മർജാനയ്ക്കില്ലായിരുന്നുവെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നു.


മരണത്തിന് പിന്നിൽ ശക്തമായ ബ്ലാക്ക്മെയിലിങ് നടന്നിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഇരിക്കൂർ സ്വദേശിയായ ഒരാൾ മർജാനയെ നിരന്തരം ശല്യം ചെയ്‌തിരുന്നതായും, മരണദിവസം മാത്രം 158 തവണ ഇയാൾ വിളിച്ചതായും ഫോൺ രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ 965 കോളുകളാണ് ഇയാളുടെ നമ്പറിൽ നിന്നും വന്നിട്ടുള്ളത്. ഭർത്താവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും മറ്റും അയച്ചുനൽകി ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. കൂടാതെ, സംഭവദിവസം രാത്രി പ്രതിയുടെ നിർദ്ദേശപ്രകാരം ഒരു സ്ത്രീ മർജാനയുടെ വീട്ടിലെത്തിയതായും കുടുംബം ആരോപിക്കുന്നു.


സംഭവത്തിൽ ഇരിക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ടെങ്കിലും, നടപടികൾ മന്ദഗതിയിലാണെന്ന് കുടുംബം പരാതിപ്പെടുന്നു. യുവതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം വൈകുന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. less

Comments