സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി നിര്യാതനായി
കാസർകോട്:സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി ( 75 ) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമസ്ത കാസർകോട് ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. കാസർകോഡ് തളങ്കര സ്വദേശിയാണ് പരേതൻ.
1948 ഏപ്രിലില്‍ ഖാസിയാര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകനായായിരുന്നു ജനനം. നിലവില്‍ ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡൻ്റ് കൂടിയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട് കീഴൂര്‍ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ ഇരുന്നൂറില്‍പരം മഹല്ലുകളുടെ ഖാസിയാണ്.
മയ്യിത്ത് ഇന്ന് (ചൊവ്വ) വൈകുന്നേരം നാലുമുതല്‍ തളങ്കര ഖാസിലൈനിലെ ഖാസിയാരകം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്ക്കാരം നാളെ (ബുധന്‍) രാവിലെ 11ന് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെൻ്റർ കാംപസില്‍.

Comments
Post a Comment