കാടാച്ചിറയിൽ ഡീസൽ റോഡിലേക്ക് ചോർന്നു: ഇരുചക്ര വാഹനങ്ങൾ തെന്നിവീണു, ഫയർ ഫോഴ്സ് വെള്ളം ചീറ്റി റോഡ് ഗതാഗതയോഗ്യമാക്കി
കാടാച്ചിറ: കാടാച്ചിറയിലെ ഡോക്ടർ മുക്കിൽ റോഡിൽ ചരക്ക് ലോറിയിൽ നിന്നും ഡീസൽ ചോർന്ന് വാഹനാപകട പരമ്പര .
റോഡിൽ പരന്ന ഡീസലിൽ വഴുതി ഇതിന് പുറകെ വന്ന എട്ട് ഇരുചക്രവാഹനങ്ങൾ തെന്നി വീണു.
കടമ്പൂർ പഞ്ചായത്ത് ഓഫീസിൻ്റെ കവാടം മുതൽ ഡോക്ടർമുക്ക് വളവ് വരെയുള്ള ഇറക്കത്തിലാണ് അപകടങ്ങൾ ഉണ്ടായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടങ്ങൾ തുടങ്ങിയത്. കണ്ണാടിച്ചാലിൽ നിന്ന് ഇരുചക്രവാഹനങ്ങളും കാറുകളും തടഞ്ഞ് നിർത്തി ഡ്രൈവർമാർക്ക് പ്രദേശവാസികൾ നിർദ്ദേശം നൽകിയാണ് വാഹനങ്ങളെ കടത്തിവിട്ടത്.
ഇവർ വിവരമറിയിച്ചതിനെ തുടർന്ന് എടക്കാട് പൊലിസും കണ്ണൂരിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി. റോഡിൽ വീണ ഡീസൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വെള്ളം ചീറ്റി കഴുകിക്കളഞ്ഞ് റോഡ് ഗതാഗത യോഗ്യമാക്കി.

Comments
Post a Comment